ല​ഹ​രി ക​ട​ത്ത്; യു​വാ​വ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍
Friday, August 1, 2025 6:59 AM IST
പൂ​ന്തു​റ: നി​ര​ന്ത​ര​മാ​യി ല​ഹ​രി ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ബ​ല​വാ​ന്‍​ന​ഗ​ര്‍ സ്വ​ദേ​ശി ജ​ലാ​ലി​ന്‍റെ മ​ക​ന്‍ സ​ബി​നെ (28) ആ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച​ത്.

സ​ബി​ന്‍ നി​ര​വ​ധി എം​ഡി​എം​എ , സ്റ്റാ​മ്പ് , ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും പി​ഐ​ടി -എ​ന്‍​ഡി​പി​എ​സ് (പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ഇ​ല്ലീ​ഗ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ഓ​ഫ് നാ​ര്‍​കോ​ര്‍​ട്ടി​ക് ട്ര​ഗ്ഗ​സ് ) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച​തെ​ന്നും പൂ​ന്തു​റ പോ​ലീ​സ് അ​റി​യി​ച്ചു.