മു​ണ്ടേ​ല രാ​ജീ​വ്ഗാ​ന്ധി സ​ഹ​ക​ര​ണ സം​ഘം : ക്ര​മ​ക്കേ​ട്; അ​റ​സ്റ്റി​ലാ​യ ര​ണ്ട് മു​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ജാ​മ്യം
Thursday, July 31, 2025 6:54 AM IST
നെ​ടു​മ​ങ്ങാ​ട്: മു​ണ്ടേ​ല രാ​ജീ​വ്ഗാ​ന്ധി റെ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടി​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത ര​ണ്ടു മു​ൻ ജീ​വ​ന​ക്കാ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സം​ഘ​ത്തി​ലെ മു​ൻ അ​റ്റ​ൻ​ഡ​ർ എ.​എ​സ്. സു​നി​ൽ കു​മാ​ർ, നൈ​റ്റ് വാ​ച്ച്മാ​ൻ എ​സ്. ബി​ജു​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് നെ​ടു​മ​ങ്ങാ​ട് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​പ്പോ​ൾ കോ​ട​തി ഇ​വ​രെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സം​ഘ​ത്തി​ലെ മു​ൻ സെ​ക്ര​ട്ട​റി രാ​ഖി​യെ ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രു​ടെ വ​സ്തു വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​നാ​യി വ​സ്തു​ക്ക​ളു​ടെ സ​ർ​വേ ന​മ്പ​ർ ‍ഉ​ൾ​പ്പെ​ടെ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കേ​സി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​റ​ഞ്ഞു.