സിപിഎം നേ​താ​വ് കോ​ൺ​ഗ്ര​സി​ൽ
Thursday, July 31, 2025 6:54 AM IST
നേ​മം: പ​ള്ളി​ച്ച​ലി​ൽ സി​പിഎം ​നേ​താ​വ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. കാ​ട്ടാ​ക്ക​ട സി​ഐ​ടി​യു ഏ​രിയാ ക​മ്മി​റ്റി അം​ഗ​വും ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്​ഐ മു​ൻ ഏ​രിയാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ താ​ന്നിവി​ള​ ശി​വപ്ര​സാ​ദ് ആ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. ഡി​സിസി ​പ്ര​സി​ഡ​ന്‍റ് എ​ൻ.​ ശ​ക്ത​ൻ കോ​ൺ​ഗ്ര​സ് അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ. എം. ​മ​ണി​ക​ണ്ഠ​ൻ, അ​ഡ്വ. ആ​ർ.ആ​ർ. സ​ഞ്ജ​യ് കു​മാ​ർ, വി. ​മു​ത്തുകൃ​ഷ്ണ​ൻ, പെ​രി​ങ്ങ​മ്മ​ല വി​ജ​യ​ൻ, പ​ള്ളി​ച്ച​ൽ സ​തീ​ഷ്, കെ. ​പ്ര​തീ​ഷ്, വെ​മ്പ​ന്നൂ​ർ അ​ജി, പൂ​ക്കോ​ട് സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.