നെടുമങ്ങാട്: ആനുകൂല്യനിഷേധത്തിനു പിന്നിൽ ഗൂഢാലോചന നടക്കുന്നതായി കെഎസ്ഇബി പെൻഷണേഴ്സ് കൂട്ടായ്മ നെടുമങ്ങാട് ഡിവിഷൻ സമ്മേളനം ആരോപിച്ചു.
നെടുമങ്ങാട് ഉമ്മൻചാണ്ടി ഹൗസിൽ നടന്ന സമ്മേളനത്തിൽ ഡിവിഷൻ പ്രസിഡന്റ് ഷാജി പുന്നിലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി. എ.വി. വിമൽചന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.എൻ. സനൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ജി. സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി എൻ. ബാലഗോപാൽ, എം. നസീർ, വിനോബ താഹ, വി.എൽ. ഇന്ദുലാൽ എന്നിവർ സംസാരിച്ചു. സകീർ ഹുസൈൻ നന്ദി പറഞ്ഞു.
ഭാരവാഹികളായി ഷാജി പുന്നിലം -രക്ഷാധികാരി, വി.എൽ. ഇന്ദുലാൽ- പ്രസിഡന്റ്, എ. ബഷീർ സാഹീബ് - സെക്രട്ടറി, നജീബ് ബാബു - വൈസ് പ്രസിഡന്റ്, ടി. മുരളിധരൻ- ജോയിന്റ് സെക്രട്ടറി, എസ്. ജാഫർഖാൻ - ട്രഷറർ, എം. നസീർ - വെൽഫയർ സമിതി കൺവീനർ, ആനാട് ജയചന്ദ്രൻ, എം. ഗോപാലകൃഷ്ണൻ നായർ, കെ. അജയകുമാർ, ബി. എസ്. ഉദയകുമാർ, എ. ഷാഹുൽ - എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.