പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Wednesday, July 30, 2025 10:22 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര ഊ​രൂ​ട്ടു​കാ​ല​യി​ല്‍ രാ​ജേ​ഷി​ന്‍റെ​യും പ്രീ​ത​യു​ടെ​യും മ​ക​ള്‍ പി.​ആ​ര്‍. പ്ര​തി​ഭ (16) യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു​ള്ളി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.