മൂ​ത്ര​സ​ഞ്ചി​യി​ല്‍ കു​ടു​ങ്ങി​യ മൂന്നുമീറ്ററോളം നീളമുള്ള ഇ​ല​ക്ട്രി​ക് വ​യ​ര്‍ പു​റ​ത്തെ​ടു​ത്തു
Wednesday, July 30, 2025 6:46 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മൂ​ത്ര​നാ​ളി​യി​ലൂ​ടെ സ്വ​യം ഉ​ള്ളിലേ​ക്കു ക​ട​ത്തി​യ ഇ​ല​ക്ട്രി​ക് വ​യ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 25-കാ​ര​നാ​ണ് മൂ​ന്നു​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ഇ​ല​ക്ട്രി​ക് ഇ​ന്‍​സു​ലേ​ഷ​ന്‍ വ​യ​ര്‍ മൂ​ത്ര​നാ​ളി​യി​ലൂ​ടെ ഉ​ള്ളി​ലേ​ക്കു ക​യ​റ്റി​യ​ത്. അ​സ​ഹ്യ​മാ​യ വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ള്‍ വ​യ​ര്‍ മൂ​ത്ര​സ​ഞ്ചി​യി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ വ​യ​ര്‍ തു​റ​ന്നു ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നി​ര​വ​ധി ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച് ഇ​ല​ക്ട്രി​ക് വ​യ​ര്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. നി​ല​വി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വാ​വ് സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

യൂ​റോ​ള​ജി വി​ഭാ​ഗം പ്രൊ​ഫ​സ​ര്‍ പി.​ആ​ര്‍. സാ​ജു, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ. ഡോ. ​സു​നി​ല്‍ അ​ശോ​ക്, സീ​നി​യ​ര്‍ റ​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​ജി​നേ​ഷ്, ഡോ. ​അ​ബു അ​നി​ല്‍ ജോ​ണ്‍, ഡോ. ​ഹ​രി​കൃ​ഷ് ണ​ന്‍, ഡോ. ​ദേ​വി​ക, ഡോ. ​ശി​ല്‍​പ്പ, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം അ​സി. പ്ര​ഫ​. ഡോ. ​അ​നീ​ഷ്, സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോ. ​ചി​പ്പി എ​ന്നി​വ​ര്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഇ​ല​ക്ട്രി​ക് വ​യ​ര്‍ യു​വാ​വ് സ്വ​യം ഉ​ള്ളി​ലേ​ക്കു ക​ട​ത്തി​യ​തി​ന്‍റെ കാ​ര​ണം അ​ജ്ഞാ​ത​മാ​ണെ​ന്നു അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.