ഖാ​ദി ബോ​ര്‍​ഡ് പ്ര​തി​നി​ധി സം​ഘം പാം​ഗൂ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു
Wednesday, July 30, 2025 6:57 AM IST
പാ​റ​ശാ​ല: ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ജ​യ​രാ​ജ​നും സെ​ക്ര​ട്ട​റി ഡോ. ​കെ.എ. ​ര​തീ​ഷും ഉ​ള്‍​പ്പെ​ട​യു​ള്ള സം​ഘം തി​രുവനന്തപുരം ജി​ല്ലാ പ​ന​വി​ഭ​വ സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നിന് ഇ​ഞ്ചി​വി​ള​യി​ലെ ഫെ​ഡ​റേ​ഷ​ന്‍ ആ​സ്ഥാ​ന​ത്തി​ലെ പ​നം ക​രി​പ്പ​ട്ടി നി​ര്‍​മാ​ണ യൂ​ണി​റ്റ് , പാം​കോ​ള നി​ര്‍​മാ​ണ യൂ​ണി​റ്റ്, പ​ന ഉ​ല്പ​ന്ന ക​ര​കൗ​ശ​ല യൂ​ണി​റ്റ് എ​ന്നി​വ നേ​രി​ട്ട് ക​ണ്ടു വി​ല​യി​രു​ത്തി​യ സം​ഘം ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡന്‍റ് എ. ​രാ​മ​നാ​ഥ​ന്‍ നാ​ടാ​ര്‍, സെ​ക്ര​ട്ട​റി വി​ന്‍​സന്‍റ്,് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന​ദാ​സ്, അ​നീ​ഷ് ആ​ന്‍റണി എ​ന്നി​വ​ര്‍ ചേ​ർന്നു സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.