ഭാ​ര്യ​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച ഭ​ർ​ത്താവ് അറസ്റ്റിൽ
Wednesday, July 30, 2025 6:46 AM IST
വി​ഴി​ഞ്ഞം: മ​ദ്യ​പി​ച്ചെ​ത്തി നി​ര​ന്ത​രം മ​ർ​ദി​ക്കു​ന്ന​തി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ വി​രോ​ധ​ത്തി​നു ഭാ​ര്യ​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വെ​ണ്ണി​യൂ​ർ വ​വ്വാ​മൂ​ല ച​രു​വി​ള വീ​ട്ടി​ൽ രാ​ജേ​ഷ് ത​മ്പി ( 41 ) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ രാ​ജേ​ഷ് ചു​റ്റി​ക കൊ​ണ്ട് ഭാ​ര്യ​യു​ടെ മു​തു​കി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ൽ മൂ​ന്നു പൊ​ട്ട​ൽ ഉ​ണ്ടാ​യി. ​ മ​ർ​ദ​ന​വി​വ​രം ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ചാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.