മ​റ​വു ചെ​യ്യേ​ണ്ട മാ​ലി​ന്യം ഫാ​മി​ൽ എ​ത്തി​ച്ച സം​ഭ​വ​ം: ബിഎഫ്ഒയ്ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, July 30, 2025 6:46 AM IST
പാ​ലോ​ട്: മ​റ​വു ചെ​യ്യേ​ണ്ട മാ​ലി​ന്യം പ​ന്നി​ഫാ​മി​ൽ എ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. വ​നം വ​കു​പ്പു പി​ടി​ച്ചെ​ടു​ത്ത മാ​ലി​ന്യം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു മ​റ​വ ചെ​യ്യാ​ൻ കൊ​ണ്ടു​പോ​വു​ക​യും എ​ന്നാ​ൽ പാ​ങ്ങോ​ട് ചെ​മ്പ​ൻ​കോ​ട് പ​ന്നി ഫാ​മി​ലേ​ക്കു എ​ത്തി​ച്ച​തു​മാ​യ വി​ഷ​യ​ത്തി​ലാ​ണ് പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഭ​ര​ത​ന്നൂ​ർ സെക്‌ഷൻ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷാ​ന​വാ​സി​നെ ഡി​എ​ഫ്ഒ ​സ​സ് പെ​ൻ​ഡ് ചെ​യ്ത​ത്. ‌

സംഭവത്തിൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 14 നാ​ണു വ​ന​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ​ന​വൂ​ർ എ​സ്എ​ൻ പു​രം ശോ​ഭ​നം വീ​ട്ടി​ൽ സ​ജീ​വ് കു​മാ​ർ (45), നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ കാ​ലി ബ​ഹ​ദൂ​ർ പ​രി​യാ​ർ (24) എ​ന്നി​വ​ർ വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്. രാ​ത്രി​യി​ൽ പാ​ലോ​ട് ചെ​മ്പ​ൻ​കോ​ട് ഭാ​ഗ​ത്തു ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ 18 ബാ​ര​ൽ മാ​ലി​ന്യ​ങ്ങ​ളു​മാ​യെ​ത്തി വ​ന​ത്തി​ൽ നി​ക്ഷേ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇവർ പി​ടി​യി​ലാ​യ​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന കെ ​എ​ൽ 10 എ ​ജി 200 എ​ന്ന ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ത്തി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് 18 ബാ​രൽ മാ​ലി​ന്യ​വും ലോ​റി​യും ആ​യി​ട്ടാ​ണു വ​ന​ത്തി​ലേ​ക്കു ഷാ​ന​വാ​സും വാ​ച്ച​ർ ബൈ​ജു​വും പോ​യ​ത്. എ​ന്നാ​ൽ വാ​ഹ​നം പ​ന്നി​ഫാ​മി​ൽ കി​ട​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വ​ന്ന​തോ ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ബി ​എ​ഫ് ഒ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി പ​റ​യു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കും.