തിരുവനന്തപുരം മെഡി.കോളജ് : പ്രോ​ബു​ക​ള്‍ ഇ​ല്ല; കീ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങു​ന്നു
Saturday, August 2, 2025 6:51 AM IST
മെഡി​ക്ക​ല്‍​കോ​ള​ജ്: കീ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ലെ അ​വ​ശ്യ​ഘ​ട​ക​മാ​യ പ്രോ​ബു​ക​ള്‍ (ശ​രീ​ര​ഭാ​ഗം മു​റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ര്‍​ച്ച​യു​ള്ള ഉ​പ​ക​ര​ണം) ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങു​ന്ന അ​വ​സ്ഥ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ സ​ര്‍​ജി​ക്ക​ല്‍, ഗ്യാ​സ്‌​ട്രോ, യൂ​റോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ജ​ന​റ​ല്‍ സ​ര്‍​ജ​റി, ഓ​ര്‍​ത്തോ​പീ​ഡി​ക് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​ണ് ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു മു​ട​ക്കം നേ​രി​ടു​ന്ന​ത്.

വി​വി​ധ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ത്യ​സ്ത വി​ധ​ത്തി​ലു​ള്ള പ്രോ​ബു​ക​ള്‍ ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ് ആ​ണ് ന​ല്‍​കി​വ​ന്നി​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ ന​ല്‍​കാ​നു​ള്ള​ത് 30 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്. കു​ടി​ശി​ക ഉ​ള്ള​തി​നാ​ല്‍ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ലൂ​ടെ​യും പ്രോ​ബു​ക​ള്‍ ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളി​ല്‍ നി​ന്നും പ​ണം പി​രി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ങ്ങ​നെ വാ​ങ്ങു​ന്ന പ്രോ​ബു​ക​ള്‍ വി​ല​കു​റ​ഞ്ഞ​താ​യി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ കാ​ര്യ​ക്ഷ​മ​ത​യും സം​ശ​യ​ത്തി​ലാ​ണ്.

30-40 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന വി​ല​യേ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ വി​ല​കു​റ​ഞ്ഞ പ്രോ​ബു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മെ​ഷീ​നു​ക​ള്‍ കേ​ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും. ഇ​ത് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ക​യും ചെ​യ്യും. 2008-09 കാ​ല​ഘ​ട്ട​ത്തി​ല്‍ ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ലെ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​മാ​യ സി-​ആം മെ​ഷീ​ന്‍റെ കേ​ബി​ളു​ക​ള്‍ ഹാ​ക്‌​സാ ബ്ലോ​ക്ക് കൊ​ണ്ട് മു​റി​ച്ച സം​ഭ​വം മു​ത​ല്‍ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ 30 ഡി​ഗ്രി ടെ​ല​സ്‌​കോ​പ്പ് മെ​ഷീ​നി​ലെ അ​ഞ്ചു​ല​ക്ഷം രൂ​പ വി​ല​യു​ള്ള കേ​ബി​ളു​ക​ള്‍ ന​ശി​പ്പി​ച്ച​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണം നി​ല​വി​ല്‍ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ശ്രീ​കാ​ര്യം ശ്രീ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.