വെള്ളറട : കന്യാസ്ത്രീകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളറടയില്‍ കോണ്‍ഗ്രസ് യോഗം സംഘടിപ്പിച്ചു. ഛത്തീസ്ഗഡിലെ ജയിലില്‍ അടച്ച കന്യാസ്ത്രീ മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യോഗം സംഘടിപ്പിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എല്‍.വി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
റവ .ജോര്‍ജ് ഈപ്പന്, ഇമാം അമാനുള്ള മിഫ്താഹി, ഫാദര്‍ രതീഷ്, സുരേഷ് ശര്‍മ, കെ. ജി. മംഗള്‍ദാസ്, മണലി സ്റ്റാന്‍ലി, അശോകന്, രാജ് മോഹന്‍, മലയില്‍ രാധാകൃഷ്ണന്, പ്ലാങ്കാല ജോണ്സണ്, മണ്ണാത്തിപ്പാറ ജോണ്സണ്,സരളാവിന്സെന്റ്, ജയന്തി, ദീപ്തി,സജിതാജോണ്, അജയന് തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു.