മരിച്ചവരും പട്ടികയിലെന്ന പരാതിയുമായി ബിജെപി
പാറശാല: തദ്ദേശ വാര്‍ഡ് പുനര്‍ നിര്‍ണ്ണയവും പുതിയ വാര്‍ഡുകളു ടെരൂപീകരണവും നടപ്പിലായതോടെ നിയോജക മണ്ഡലത്തില്‍ പുതിയ 11 വാര്‍ഡുകള്‍ കൂടി നിലവില്‍ വരും. സംവരണ, ജനറല്‍ വാര്‍ഡുകള്‍ ഏതൊക്കെയാകുമെന്നതില് കാത്തിരിക്കേണ്ടവരും.
മണ്ഡലത്തിലെ പുതുക്കിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയവും പുതിയ വാര്‍ഡ് രൂപീകരണവും രാഷ്ട്രീയ ഭിന്നതകള്‍ക്കും കാരണമാകുന്നുണ്ട്. കുന്നത്തുകാലും കൊല്ലയിലും രണ്ട് വാര്‍ഡുകളും മറ്റു പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുമാണ് വര്‍ദ്ധിക്കുക. കുന്നത്തുകാല്‍ പഞ്ചായത്തില്‍ ആകെയുള്ള 21 വാര്‍ഡ് ഇനി 23 ആകും .
ഉണ്ടന്‍കോട്, വള്ളിച്ചിറ വാര്‍ഡുകളാണ് പുതിയതായി നിലവില്‍ വന്നത്. കോരണംകോട്, അരുവിയോട്, പാലിയോട് വാര്‍ഡുകള്‍ വിഭജിച്ച് വള്ളിച്ചിറയും ചെറിയകൊല്ല ,നിലമാമൂട് ,എള്ളുവിള വാര്‍ഡുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടന്‍കോട് വാര്‍ഡും രൂപീകരിച്ചു.
ആര്യങ്കോട് പഞ്ചായത്തില്‍ ഒരു വാര്‍ഡ് വര്‍ദ്ധിച്ച് 17 വാര്‍ഡുകള്‍ ആയി. ഒറ്റശേഖരമംഗലത്ത് ചിത്തന്‍കാല വാര്‍ഡ് നിലവില്‍ വന്നതോടെ ആകെവാര്ഡ് 15 ആയി. കുരവറ, വട്ടപ്പറമ്പ് ,ഒറ്റശേഖരമം ഗലം വാര്‍ഡുകളുടെ ഭാഗങ്ങള്‍ ചിത്തന് കാലയില്‍ ഉള്‍പ്പെടും. വെള്ളറട പഞ്ചായത്തില്‍ പഞ്ചാകുഴി, മുണ്ടനാട്, പൊന്നമ്പി, മാനൂര്‍ വാര്‍ഡു കളില്‍ നിന്നായി മുള്ളിലവ്വിള വാര്‍ഡ് നിലവില്‍ വരുന്നതോടെ ആകെ 25 വാര്‍ഡ് നിലവിലുണ്ടാകും.
അമ്പൂരി പഞ്ചായത്തില്‍ ആനക്കുഴി വാര്‍ഡ് തൊടുമല ,അമ്പൂരി, കൂട്ടപ്പൂ വാര്‍ഡുകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് നിലവില്‍ വരുന്നതോടെ ആകെ 15 വാര്‍ഡ് ഉണ്ടാകും. കളളിക്കാട് പഞ്ചായത്തില്‍ വാവോട് ,കാളിപ്പാറ, ചാമവിളപ്പുറം, മൈലക്കര വാര്‍ഡുകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് മുകുന്ദറ വാര്‍ഡ് രൂപീകരിച്ച തോടെ ആകെവാര്ഡ് 14 ആയി മാറും.
പാറശാല പഞ്ചായത്തില്‍ ഒരു വാര്‍ഡ് വര്‍ദ്ധിക്കും. നെടുവാന്‍വിള, മുള്ളുവിള കരുമാനൂര്‍ വാര്‍ഡുകളില്‍ നിന്നായി പുത്തന്‍കട കേന്ദ്രമായി പുതിയ വാര്‍ഡ് വരുന്നതോടെ എണ്ണം 24 ആകും. പെരുങ്കടവിളയില്‍ തത്തിയൂര്, ചുള്ളിയുര് ,ആലത്തൂര്‍, പുളിമാങ്കോട്,മാരായമുട്ടം വാര്‍ഡുകളില്‍ നിന്നായി മണലുവിള വാര്‍ഡ് രൂപീകരിച്ചു. കൊല്ലയില്‍ പഞ്ചായത്തില്‍ നുളക്കോണം ,ഹൈസ്കൂള്‍ വാര്‍ഡുകളാണ് പുതിയതായി നിലവില്‍ വന്നത്.
ഇതോടെ ആകെ വാര്‍ഡുകളുടെ എണ്ണം 18 ആയി .മണ്ഡലത്തില്‍ ആകെയുള്ള ഒന്‍പത് പഞ്ചായത്തുകളില്‍ അഞ്ചിത്ത് എല്‍ഡിഎഫ് മുന്നിടത്ത് യുഡിഎഫ് ഒരിടത്ത് ബിജെപി ഭരണസമിതിയാണ് നിലവിലുള്ളത്.
പാറശാല: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാറശാല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ സംബന്ധിച്ച് വ്യാപക പരാതി. വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ തിരുത്തി കുറ്റമറ്റ രീതിയില്‍ പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ബിജെപി പാറശാല മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പട്ടികയിലെ പിഴവുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ വിവിധ ബിജെപി പഞ്ചായത്ത് കമ്മറ്റികള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് പരാതി നല്കി.
ഭരണകക്ഷികള്ക്ക്പഞ്ചായത്തുകളില് മേല്‍ക്കൈ നേടുന്ന വിധത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. മരിച്ചവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നും ഒഴിവാക്കപ്പെട്ടവര്‍ പ്രതിപക്ഷ പാര്‍ട്ടികളി ലുള്ളവരാണെന്നും അതിര്‍ത്തി പ്രദേശത്ത് തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് ആരോപണം .
വാര്‍ഡ് പുനര്‍നിര്‍ണയം നടന്ന ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഒരേ കുടുംബത്തിലുള്ളവര്‍ രണ്ടു വാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാറശാല പഞ്ചായത്തിലെ ഇഞ്ചിവിള വാര്‍ഡില്‍ താമസിക്കുന്ന കുടുംബത്തിലെ അച്ഛന്റെ വോട്ട് ചെറുവാരക്കോണം വാര്‍ഡിലും മകന്റെ വോട്ട് വന്യക്കോട് വാര്‍ഡിലുമാണ്. ഇങ്ങനെ വോട്ടര്‍മാരെ വാര്‍ഡു മാറ്റിയ ഒട്ടേറെ പരാതികളുണ്ട്.
പാറശാല ടൗണ്‍ , നെടുവാന്‍വിള എന്നീ വാര്‍ഡുകളിലെ വോട്ടുകള്‍ പുതുതായി രൂപീകരിച്ച
പുത്തന്‍കട വാര്‍ഡിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുന്നത്തുകാല്‍, വെള്ളറട പഞ്ചായത്തുകളില്‍ നിയോജക മണ്ഡലം വിട്ട്താമസം മാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ വോട്ടുകള്‍ മാറ്റിയിട്ടില്ലെന്നും പരാതിയുണ്ട്.
വാര്‍ഡ് വിഭജനത്തിലും പരാതി പഞ്ചായത്ത് ബ്ലോക്ക് ജില്ലാ വാര്‍ഡ് വിഭജനത്തിലും പരാതിയിലാണ് പ്രതിപക്ഷ കക്ഷികള്‍. ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ ഒറ്റശേഖരമംഗ ലം ഡിവിഷനി ബ്ലോക്ക് ഡിവിഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ആക്ഷേപങ്ങള്ക്കിടയാക്കിയിട്ടുള്ളത്.
ഉള്‍പ്പെട്ടിട്ടുള്ള പല ബ്ലോക്ക്ഡിവിഷനുകളും തമ്മില്‍ പരസ്പര ബന്ധമില്ല. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ കള്ളിക്കാട്, മാരായമുട്ടം, പെരുങ്കടവിള, ആര്യങ്കോട്,ഒറ്റശേഖരമംഗലം ഡിവിഷനുകളാണ് പുതിയ ജില്ലാഡിവിഷനില്‍ ഉള്‍പ്പട്ടിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഒറ്റശേഖരമംഗലം ആര്യങ്കോട് ഡിവിഷനുകള്ക്കിടയിലുള്ള ചെമ്പൂര് ഡിവിഷന് ഇപ്പോഴും വെള്ളറട ജില്ലാപഞ്ചായത്ത് ഡിവിഷന്റെ ഭാഗമായി തുടരുകയുമാണ്.