ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു ശേ​ഷം; ഉണർവില്ലാത്ത ആദ്യദിനം
Saturday, August 2, 2025 6:21 AM IST
ച​വ​റ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു ശേ​ഷം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ത്തി​നു​പോ​യ ബോ​ട്ടു​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ചെ​മ്മീ​ൻ ല​ഭി​ച്ചി​ല്ല. ഏ​താ​ണ്ട് 80 ശ​ത​മാ​നം ബോ​ട്ടു​ക​ളും ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ ക​ട​ലി​ൽ പോ​യി​രു​ന്നു.

നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്നും പോ​യ ചെ​റു​ബോ​ട്ടു​ക​ളും ഇ​ട​ത്ത​രം ബോ​ട്ടു​ക​ളും ഭാ​ഗി​ക​മാ​യി തി​രി​കെ ഹാ​ർ​ബ​റി​ൽ എ​ത്തി. വ​ന്ന ബോ​ട്ടു​ക​ൾ​ക്ക് ഒ​ന്നും കാ​ര്യ​മാ​യ മ​ത്സ്യ സ​മ്പ​ത്ത് ല​ഭി​ച്ചി​ല്ല. ആ​ദ്യ​മാ​ദ്യം വ​ന്ന ബോ​ട്ടു​ക​ൾ​ക്ക് കി​ട്ടി​യ മീ​നു​ക​ൾ​ക്ക് കി​ട്ടി​യ വി​ല ഉ​ച്ച​യോ​ടെ എ​ത്തി​യ ബോ​ട്ടു​ക​ൾ​ക്ക് ല​ഭി​ച്ചി​ല്ല.

വ​ള്ള​ങ്ങ​ൾ​ക്ക് നെ​ത്തോ​ലി​യും അ​യി​ല​യും ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കി​ളി, ക​രി​ക്കാ​ടി എ​ന്നി​വ​യ്ക്ക് വി​ല ഇ​ടി​വുണ്ടാ​യി. ഒ​രു കു​ട്ട കി​ളി​മീ​ന് 8000 രൂ​പ വ​രെ​യും ക​രി​ക്കാ​ടി​യ്ക്ക് 5000 രൂ​പ വ​രേ​യും വി​ല ല​ഭി​ച്ചു. പൊ​തു​വെ പ​ണി മോ​ശ​മാ​യി​രു​ന്നു​വെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇ​ട​ത്ത​രം കി​ളി​മീ​ന് കി​ലോ​യ്ക്ക് 50 രൂ​പ മു​ത​ൽ 60 രൂ​പ വ​രെ​യും വ​ലി​യ കി​ളി​മീ​ന് 150മു​ത​ൽ 200 രൂ​പ വി​ല​യും ല​ഭി​ച്ചു.

ക​രി​ക്കാ​ടി കി​ലോ​യ്ക്ക് 110 രൂ​പ വി​ല​വീ​ണു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചാ​ക​ര​യും ഒ​പ്പം വി​ല​യും ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ത്സ്യ​മേ​ഖ​ല.