ശൗ​ചാ​ല​യം പൊ​ട്ടി​യൊ​ഴു​കു​ന്നു; അ​ധി​കൃ​ത​ർ മൗ​ന​ത്തി​ൽ
Friday, August 1, 2025 6:29 AM IST
ച​വ​റ : കു​ടും​ബ​കോ​ട​തി​ക്ക് സ​മീ​പ​ത്തെ ശൗ​ചാ​ല​യം പൊ​ട്ടി​യൊ​ഴു​കി ദു​ര്‍​ഗ​ന്ധം വ​മി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ മൗ​ന​ത്തി​ലെ​ന്ന് പ​രാ​തി.​ച​വ​റ ശ​ങ്ക​ര​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന കോ​ട​തി​ക്കും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നും സ​മീ​പ​ത്തു​ള​ള ശൗ​ചാ​ല​യ​മാ​ണ് പൊ​ട്ടി​യൊ​ഴു​കു​ന്ന​ത്. കോ​ട​തി​യി​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്കും ഇ​വി​ടെ എ​ത്തു​ന്ന പൊ​തുജ​ന​ങ്ങ​ള്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി മാ​റു​ക​യാ​ണ്.

സ്ത്രീ​ക​ളും​കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​ത്. മ​ഴ കൂ​ടി പെ​യ്താ​ല്‍ മാ​ലി​ന്യം ഒ​ലി​ച്ചി​റ​ങ്ങി എ​ല്ലാ​യി​ട​ത്തും വ്യാ​പി​ക്കും.​ഇ​തി​നു സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ ഇ​വി​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്കും മൂ​ക്ക് പൊ​ത്തി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

കോ​ട​തി ജീ​വ​ന​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ശൗ​ചാ​ല​യ​ത്തി​ന് ടാ​ങ്കും ഒ​ന്നാ​ണ്. ശൗ​ചാ​ല​യം പൊ​ട്ടി​യൊ​ഴു​കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​താ​യി​ട്ടാ​ണ് ആ​ക്ഷേ​പം.