ക്രൈസ്തവ സന്യാസിനികളുടെ അറസ്റ്റ്: വാ​യ്മൂ​ടി കെ​ട്ടി പ്രതിഷേധിച്ചു
Saturday, August 2, 2025 6:11 AM IST
കൊ​ല്ലം: ഛത്തീ​സ്ഗ​ഡി​ൽ ക്രൈ​സ്ത​വ​ സ​ന്യാ​സി​നി​ക​ളെ അ​കാ​ര​ണ​മാ​യി അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ത്ത​ലി​ക് സ്കൂ​ൾ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ത്ത് വാ​യ്മൂ​ടി കെ​ട്ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ചി​ന്ന​ക്ക​ട​യി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്നു.

മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി സ​ഭാ നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണ​മെ​ന്നും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി​യ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ക​ർ​ത്ത​വ്യ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച രൂ​പ​ത എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബി​നു തോ​മ​സ് പ​റ​ഞ്ഞു. സി​സ്റ്റ​ർ വി​ൻ​സി, സി​സ്റ്റ​ർ സ​ൽ​മ മേ​രി എ​ന്നി​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ​പ്ര​സം​ഗം ന​ട​ത്തി.

ച​ട​ങ്ങി​ൽ സി ​എ​സ് എ​സ് എ ​സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ് , പ്ര​സി​ഡ​ന്‍റ് ബ​ർ​ണാ​ഡ് ,സി ​എ​സ് എ​സ് എ ​രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ൻ കൊ​ടു​വി​ള, കി​ര​ൺ ക്രി​സ്റ്റ​ഫ​ർ, സി​സ്റ്റ​ർ റെ​യ, റെ​യി​നി റെ​യ്‌​മ​ണ്ട്, സു​നി​ൽ ബ​ഞ്ച​മി​ൻ, ഡേ​വി​ഡ്, ആ​ഷ്‌​ലി , വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.