ത​ക​ർ​ന്ന ക​നാ​ൽഭി​ത്തി പു​ന​ർ​നി​ർ​മി​ക്കാ​ൻ 79 ല​ക്ഷം അനുവദിച്ചു: ജി.എ​സ്.​ ജ​യ​ലാ​ൽ എംഎ​ൽഎ
Friday, August 1, 2025 6:29 AM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ത​ക​ർ​ന്ന ക​നാ​ൽ ഭി​ത്തി​യും അ​ക്വ​ഡേ​റ്റും പു​ന​ർ​നി​ർ​മി​ക്കാ​ൻ 79 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ജി.എ​സ്.​ ജ​യ​ലാ​ൽ എംഎ​ൽഎ ​അ​റി​യി​ച്ചു. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​രം കോ​ട് വാ​ർ​ഡി​ൽ ഉ​പാ​സ​ന ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ക​നാ​ൽ ഭി​ത്തി​യും അ​ക്വ​ഡേ​റ്റും ത​ക​ർ​ന്ന​ത്.​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്നു വി​ട്ട​പ്പോ​ഴാ​ണ് ക​നാ​ലി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​ക​ൾ ത​ക​ർ​ന്നു പോ​യ​ത്.

തു​ട​ർ​ന്ന് ത​ക​ർ​ന്ന ക​നാ​ൽ ഭാ​ഗം പു​ന​ർ നി​ർ​മി​ക്കാ​നാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചു .അ​ടി​യ​ന്തി​ര​മാ​യി ക​നാ​ൽ പു​ന​ർ നി​ർ​മി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

വേ​ന​ൽ​കാ​ല​ത്താ​ണ് ക​നാ​ൽ ഭി​ത്തി ത​ക​ർ​ന്ന​ത്. അ​തോ​ടെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​ത് നി​ർ​ത്തി​വെ​ച്ചു. കി​ണ​റു​ക​ളും വ​റ്റി തു​ട​ങ്ങി. നാ​ട്ടു​കാ​ർ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടി​യി​ട്ടും അ​ടി​യ​ന്തി​ര​മാ​യി ക​നാ​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ഇ​തേ തു​ട​ർ​ന്ന് ബി ​ജെ പി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​നാ​ലി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ച് വ​രെ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ത​ക​ർ​ന്നു പോ​യ ക​നാ​ൽ പാ​ർ​ശ്വ​ഭി​ത്തി​ക​ൾ,അ​ക്വ​ഡേ​റ്റ്,അ​നു​ബ​ന്ധ​മാ​യു​ള്ള നി​ർ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ പു​ന​ർ നി​ർ​മി​തി​യ്ക്കാ​ണ് ഇ​പ്പോ​ൾ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.