കൊല്ലം: അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്റെപ്രതീക്ഷയായിരുന്ന ക്ഷേമനിധി ബോർഡുകളുടെ പണം വകമാറ്റി ചെലവഴിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് യുടിയുസി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ.
നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അഴിമതിക്കും ആനുകൂല്യ നിഷേധങ്ങൾക്കുമെതിരേ കൺസ്ട്രക്ഷൻ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കെട്ടിട നിർമാണ ക്ഷേമനിധി ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭുവന ചന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു . ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ഇടവനശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ, സലാഹുദീൻ,മനോജ് മോൻ,പി .കെ. ചന്ദ്രഭാനു,
ലൈലാ സലാഹുദീൻ, ഐസക്, ദേവദാസ്, മഞ്ഞപ്പാറ സലീം, അജിത്ത് അനന്തകൃഷ്ണൻ, തുണ്ടിൽ നിസാർ, പി .കെ .അനിൽ, കിളികൊല്ലൂർ ബേബി. ചെങ്കുളം ശശി,സദു പള്ളിത്തോട്ടം, ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.