ചവറ : ഛത്തീസ്ഗഡിൽ പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് മനുഷ്യക്കടത്തും മതപരിവർത്തന കുറ്റവും ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കും വരെ സമരം ചെയ്യുമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് പറഞ്ഞു.
കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജർമിയാസ്.
ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. സേതുനാഥപിള്ള, ചക്കനാൽ സനൽ കുമാർ,
ഡിസിസി എക്സിക്യൂട്ടീവ് മെമ്പർമാരായ ചവറ ഗോപകുമാർ, വിനു മംഗലത്ത്, ശരത്ത് പട്ടത്താനം , ജയപ്രകാശ്, കിഷോർ അംബിലാക്കര, പുഷ്പരാജൻ പവിഴപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ, ഡിസിസി മെമ്പർമാരായ സുശീല, ചിത്രാലയം രാമചന്ദ്രൻ, ബാബുജി പട്ടത്താനം, എസ്.എഫ്. യേശുദാസൻ, ഇ. റഷീദ്, രാമാനുജൻ പിള്ള, ജയചന്ദ്രൻ, മാർഷൽ ഫ്രാങ്ക്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജി തുടങ്ങിയവർ പ്രസംഗിച്ചു.