മൊ​ബൈ​ൽ ഫോ​ണും പ​ണ​വും അ​പ​ഹ​രി​ച്ച​വ​ർ റിമാൻഡിൽ
Saturday, August 2, 2025 6:21 AM IST
കൊ​ല്ലം : കൊ​ട്ടി​യ​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി വെ​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ കൊ​ട്ടി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​റ്റ​ങ്ക​ര,പേ​രൂ​ർ, വ​യ​ലി​ൽ​വീ​ട്ടി​ൽ, വി​നീ​ത് (30) ,ഉ​ളി​യ​കോ​വി​ൽ, ഈ​ച്ചേ​രി കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ​ര​ഞ്ജി​ത്ത്(35) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​കൊ​ട്ടി​യം പീ​ടി​ക മു​ക്കി​ൽ​റ​ഷീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലെ വാ​ട​ക വീ​ട്ടി​ൽ ഒ​രു​മാ​സം മു​ന്പാ​ണ് സം​ഭ​വം.

പ്ര​തി​ക​ൾ ക​വ​ർ​ച്ച​യ്ക്ക് എ​ത്തി​യ ഓ​ട്ടോ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി ര​ഞ്ജി​ത്തി​നെ എ​റ​ണാ​കു​ള​ത്ത് നി​ന്നും വി​നീ​തി​നെ ചാ​ത്ത​നാം​കു​ള​ത്ത് നി​ന്നും, കൊ​ട്ടി​യം എ​സ് എ​ച്ച് ഒ ​പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ട്ടി​യം എ​സ് ഐ ​നി​ധി​ൻ ന​ള​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.