കിഴക്കേ കല്ലട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വാങ്ങിപ്പു പെരുന്നാൾ
Friday, August 1, 2025 6:17 AM IST
കുണ്ടറ : കിഴക്കേ കല്ലട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ദൈവ മാതാവി ന്‍റെ വാങ്ങിപ്പു പെരുന്നാളും പതിനഞ്ചു നോമ്പാചരണവും ഇന്ന് മുതൽ 15 വരെ നടക്കും.

14 വരെ സന്ധ്യാ നമസ്കാരവും തുടർന്ന് മധ്യസ്ഥപ്രാർഥനയും നടക്കും. 15ന് രാവിലെ 7.45 ന് വിശുദ്ധകുർബാനയും തുടർന്ന് കുരിശടിവരെ റാസ, ആശീ ർവാദ്, കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവയോടു കൂടി പെരുന്നാൾ സമാപിക്കും.