ചൂ​ര​ൽ​മ​ല മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Thursday, July 31, 2025 6:20 AM IST
കു​ള​ത്തൂ​പ്പു​ഴ :ചോ​ഴി​യ​ക്കോ​ട്പ​ട്ടി​ക വ​ർ​ഗവി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ സ്മ​ര​ണ​യി​ൽ അ​ശ്രു​പൂ​ക്ക​ൾ അ​ർ​പ്പി​ച്ചു. മൗ​നാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ന്നു.

കു​ള​ത്തൂ​പ്പു​ഴ സി ​എ​ച്ച് സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​. നി​സാ ബ​ഷീ​ർ, അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഥ​മാ​ധ്യാ​പി​ക സി. ​ഗി​രി​ജ , ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​ആ​ർ. അ​രു​ൺ , അ​ധ്യാ​പ​ക​ര​ക​രാ​യ എ​സ്. ബി​നു​കു​മാ​ർ , എ​ച്ച്. ഹ​സൈ​ൻ , ശി​വ​പ്ര​സാ​ദ്, എ​ഫ്.​എ​ൽ ബി​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്‌​പാ​ർ​ച്ച​ന ന​ട​ത്തു​ക​യും മ​രി​ച്ചു​പോ​യ​വ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.