സി​പി​ഐ ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, July 30, 2025 6:30 AM IST
കൊ​ല്ലം: സി​പി​ഐ കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു മു​ത​ല്‍ ഓ​ഗ​സ്റ്റ് മൂ​ന്നു വ​രെ കൊ​ല്ല​ത്ത് ന​ട​ക്കും. 430ഓ​ളം പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ശൂ​ര​നാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും പ​താ​ക ജാ​ഥ ആ​രം​ഭി​ക്കും. സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി. അം​ഗം കെ. ​ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന​ന്‍ ജാ​ഥാ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ട​യ്ക്ക​ല്‍ വി​പ്ല​വ സ്മാ​ര​ക​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന കൊ​ടി​മ​ര ജാ​ഥ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ന്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖാ ജാ​ഥ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ര്‍. രാ​ജേ​ന്ദ്ര​നും ഉ​ളി​യ​നാ​ട് രാ​ജേ​ന്ദ്ര​ന്‍ സ്മൃ​തി കു​ടീ​ര​ത്തി​ല്‍​നി​ന്നും ആ​രം​ഭി​ക്കു​ന്ന ബാ​ന​ര്‍ ജാ​ഥ സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം ചി​റ്റ​യം ഗോ​പ​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.​വൈ​കുന്നേരം 4.30ന് ​ക​ന്‍റോ​ണ്‍​മെ​ന്‍റ് മൈ​താ​നി​യി​ല്‍ ജാ​ഥ​ക​ള്‍ സം​ഗ​മി​ക്കും.

തു​ട​ര്‍​ന്നു മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് എ​ന്‍. അ​നി​രു​ദ്ധ​ന്‍ പ​താ​ക​യു​യ​ര്‍​ത്തും. വൈ​കി​ട്ട് അ​ഞ്ചി​നു പാ​ര്‍​ട്ടി നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ക​മ്മ്യൂ​ണി​സ്റ്റ് കു​ടും​ബ സം​ഗ​മ​വും ക​ന്‍റോ​ണ്‍​മെ​ന്‍റ് മൈ​താ​ന​ത്തു ന​ട​ക്കും.

സി​പി​ഐ ദേ​ശീ​യ എ​ക്‌​സി. അം​ഗം അ​ഡ്വ. കെ ​പ്ര​കാ​ശ് ബാ​ബു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി അ​ഡ്വ. സാം ​കെ ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ സം​സ്ഥാ​ന എ​ക്‌​സി. അം​ഗം മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ ആ​ദ​രി​ക്കും. തു​ട​ര്‍​ന്നു രാത്രി ഏ​ഴി​ന് കെ​പി​എ​സി​യു​ടെ നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി നാ​ട​കം അ​ര​ങ്ങേ​റും.​

നാ​ളെ വൈ​കുന്നേരം മൂ​ന്നി​നു ക​ന്‍റോണ്‍​മെ​ന്‍റ് മൈ​താ​നി​യി​ല്‍ റെ​ഡ് വോ​ള​ണ്ടി​യ​ര്‍ മാ​ര്‍​ച്ചും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.എ​സ്. സു​പാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.