യു​വ​തി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം : പ്ര​തി പി​ടി​യി​ൽ
Thursday, July 31, 2025 6:09 AM IST
കൊ​ട്ടി​യം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. മൈ​ല​ക്കാ​ട് സ്വ​ദേ​ശി സു​നി​ൽ കു​മാ​റാ(48)ണ് ​കൊ​ല്ലം സി​റ്റിപോലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് അ​ട​ക്കം പു​റ​പ്പെ​ടു​വി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.45 ഓടെയാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മാ​വേ​ലി​ക്ക​ര​യി​ലേ​യ്ക്ക് പോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബസിൽ കൊ​ട്ടി​യ​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു യു​വ​തി. കൊ​ട്ടി​യ​ത്ത് പി ​എ​സ് സി ​പ​രി​ശീ​ല​ന ക്ലാ​സ് ക​ഴി​ഞ്ഞ് കൊ​ല്ല​ത്തെ വീ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു യു​വ​തി. മു​ന്നി​ൽ നി​ന്നും​മൂ​ന്നാ​മ​ത്തെ സീ​റ്റി​ലാ​ണ് യു​വ​തി ഇ​രു​ന്ന​ത്.

മേ​വ​റം എ​ത്തി​യ​പ്പോ​ൾ എ​തി​ർ​വ​ശ​ത്തെ സീ​റ്റി​ലി​ക്കു​ന്ന പ്ര​തി തു​ട​ർ​ച്ച​യാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി. യു​വ​തി ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ൾ യു​വ​തി​യെ കൂ​ട്ടി കൊ​ണ്ടു പോ​കാ​ൻ സ​ഹോ​ദ​ര​ൻ എ​ത്തി​യി​രു​ന്നു. ഇതിനിടയിൽ പ്ര​തി മുങ്ങി.

ചൊ​വാ​ഴ്ച​രാ​വി​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് യു​വ​തി ദ്യ​ശ്യ​ങ്ങ​ൾ സ​ഹി​തം പ​രാ​തി ന​ല്കി. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.​പോ​ലീ​സ് തെര​യു​ന്ന​ത​റി​ഞ്ഞ് പ്ര​തി ഒ​ളി​വി​ൽ പോ​യി. പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സുംപു​റ​പ്പെ​ടു​വി​ച്ചു.

ഇതിനിടയിലാണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് പ്ര​തി.