ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​ൽ പ്രതിഷേധിച്ച് ഇ​ന്ന് ആ​യൂ​രി​ൽ പ്ര​ക​ട​നം
Thursday, July 31, 2025 6:09 AM IST
ആ​യൂ​ർ:​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കൊ​ല്ലം -ആ​യു​ർ ഫെറോ​ന​യി​ലെ വി​ശ്വാ​സി സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഛത്തീ​സ്‌​ഘ​ട്ടി​ൽ ര​ണ്ടു സ​ന്യാ​സി​നി​മാ​രെ അ​ന​ധി​കൃ​ത​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യും ക​ള്ള കേ​സ് എ​ടു​ത്തു പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം ആ​യു​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ം. മ​ന​സാ​ക്ഷി ഇ​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്ത ക​ന്യാ​സ്ത്രീ​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​യ്ക്ക​ണ​മെ​ന്ന് വി​ശ്വാ​സി സ​മൂ​ഹം ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല്ലം ആ​യൂ​ർഫെ​റോ​ന​യി​ലെ ഇ​രു​പ​ത് പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും, വൈ​ദി​ക​രും,സ​ന്യ​സ്ഥ​രും, വി​ശ്വാ​സി​ക​ളും വൈ​കുന്നേരം അഞ്ചിന് ആ​യൂ​ർ ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​അ​ർ​പ്പി​ച്ച ശേ​ഷം ആ​യു​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ം .

മ​ത​ന്യൂ​ന​പ​ക്ഷ​മാ​യ ക്രൈ​സ്ത​വ ജ​ന​ത​യെ അ​പ​മാ​നി​യ്ക്കു​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. ഫെ​റോ​ന​യി​ലെ ഇ​രു​പ​ത് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള​ള വൈ​ദി​ക​ർ, ക​ന്യാ​സ്ത്രീ​ക​ൾ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ്രതി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും.