പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
Wednesday, July 30, 2025 11:37 PM IST
കൊ​ല്ലം : അ​ഞ്ച​ലി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ർ​ച്ച​ൽ മു​ള​ക്ക​ൽ ഋ​തു ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ ര​മ്യ ദേ​മ്പ​തി​ക​ളു​ടെ മ​ക​ൻ 17വ​യ​സു​ള്ള ഋ​തു​രാ​ജേ​ന്ദ്ര​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ച​ൽ വെ​സ്റ്റ് ഗ​വ​ൺ​മെ​​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. മു​റി​യി​ൽ നി​ന്ന് ല​ഭി​ച്ച ആ​ത്മ​ഹ​ത്യ കു​റു​പ്പി​ൽ മാ​താ​വും ആ​യി​ട്ടു​ള്ള പി​ണ​ക്ക​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.