മഹാത്മാഗാന്ധി കു​ടും​ബസം​ഗ​മം ന​ട​ത്തി
Wednesday, July 30, 2025 6:20 AM IST
കൊ​ട്ടി​യം: ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ലും​ക​ട​വ് വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ സം​ഗ​മ​വും പ്ര​തി​ഭാ സം​ഗ​മ​വും പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ളേയും ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രേ​യും ഹ​രി​തക​ര്‍​മ​ സേ​നാ​അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ അ​നു​മോ​ദി​ച്ചു.

ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡൈ​നീ​ഷ്യ റോ​യ്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി​ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, ചാ​ത്ത​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ന്‍, യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​രീ​പ്പ​ള്ളി സ​ലിം,

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൈ​ല​ക്കാ​ട് കെ.​ഷെ​രീ​ഫ്, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ്ഷീ​ല ബി​നു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.