കാ​ർ പാ​ർ​ക്കി​ങ്ങി​നെ ചൊ​ല്ലി സം​ഘ​ട്ടനം; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Thursday, July 31, 2025 6:20 AM IST
കൊ​ല്ലം: കാ​ർ പാ​ർ​ക്കി​ങ്ങി​നെ ചൊ​ല്ലി വാ​ക്ക് ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാ​ഗേ​ഷ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.ക​ല്ലു​വാ​തു​ക്ക​ലി​ൽ ശാ​സ്ത്രീ മു​ക്കി​ന് സ​മീ​പ​മാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. പാ​ർ​ക്കി​ംഗിനെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് ആ​ദി​ഭ​വ​നി​ൽ ര​ജീ​ഷ് ജ്യേ​ഷ്ഠ​ന്‍റെ മ​ക്ക​ളു​മാ​യി ശാ​സ്ത്രി​മു​ക്കി​ലു​ള്ള ട​ർ​ഫി​ൽ എ​ത്തി. കാ​ർ പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം അ​ഭി​ലാ​ഷു​മാ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്.

അ​ഭി​ലാ​ഷി​ന്‍റെ സു​ഹൃ​ത്ത് ക​ല്ലു​വാ​തു​ക്ക​ൽ അ​ടു​ത​ല ന​ട​യ്ക്ക​ൽ സ്വ​ദേ​ശി മു​കേ​ഷ് ത​ട​സം പി​ടി​ക്കാ നെ​ത്തി. സം​ഘ​ട്ട​ന​ത്തി​നി​ട​യി​ൽ ര​ജീ​ഷ് മു​കേ​ഷി​നെ കൈയിൽ ക​രു​തി​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വ​യ​റ്റി​ലും കൈ​ക്കും വെ​ട്ടി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​കേ​ഷി​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ട്ട​ന​ത്തി​നി​ട​യി​ൽ അ​ഭി​ലാ​ഷ് ര​ജീ​ഷി​നെ ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.പ​രി​ക്കേ​റ്റ ര​ജീ​ഷും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.