ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ് അ​പ​ല​പനി​യം
Thursday, July 31, 2025 6:09 AM IST
പു​ന​ലൂ​ർ : കേ​ര​ള​ത്തി​ലെ ബി​ഷ​പ് ഹൗ​സു​ക​ളി​ൽ ത​മ്പ​ടി​ച്ചു പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ നി​ല​പാ​ടാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ൽ സി​സ്റ്റ​ർ​മാ​രെ അ​റ​സ്റ്റു ചെ​യ്ത സം​ഭ​വ​ത്തി​ൽ വെ​ളി​വാ​കു​ന്ന​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്യു ആ​രോ​പി​ച്ചു.ഛ​ത്തീ​സ്ഗ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ന്ന​ദ്ധ സേ​വ​നം ചെ​യ്യു​ന്ന ക​ത്തോ​ലി​ക്ക സി​സ്റ്റ​ർ​മാ​രെ അ​റ​സ്റ്റ്‌ ചെ​യ്ത ന​ട​പ​ടി അ​പ​ല​പനി​യ​മാ​ണ്.

സാ​മ്പ​ത്തി​ക​മാ​യി ഏ​റ്റ​വും പി​ന്നാക്കം നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റെ ബു​ദ്ധി​മു​ട്ട് സ​ഹി​ച്ചു സേ​വ​നം ചെ​യു​ന്ന ഇ​വ​ർ ഏ​തു ത​രം മ​നു​ഷ്യ​ക്ക​ട​ത്താ​ണ് ന​ട​ത്തി​യ​തെ​ന്ന്ബി ​ജെ പി ​സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്ത​ണ മെ​ന്നും എ​ബ്ര​ഹാം മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു.