എംഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, July 31, 2025 6:20 AM IST
കു​ണ്ട​റ: എം ​ഡി എം ​എ യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ കു​ണ്ട​റ​പോ​ലീ​സി​ന്‍റെപി​ടി​യി​ൽ . എ​ഴു​കോ​ൺ ഇ​ട​യ്ക്കോ​ട് പ​രീ​പ്ര കി​ഴ​ക്ക​തി​ൽ എ​സ് .സ​ന്ദീ​പ് (23) ,മു​കി​ൽ ഭ​വ​നി​ൽ നി​ഖി​ൽ രാ​ജ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ പുലർച്ചെ പോ​ലീ​സ് പട്രോ​ളി​ങ്ങി​നി​ടെ കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ കു​ണ്ട​റ പ​ള്ളി​മു​ക്ക് ജം​ഗ്ഷ​നി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ സ​ന്ദീ​പി​ന്‍റെ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നു​മാ​ണ് 11 ഗ്രാം ​എം ഡി ​എം എ ​പി​ടി​ച്ച​ത് .

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​കെ. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി യത്.