പ​ള്ളി​മു​ക്കി​ല്‍ റോ​ഡി​ലേ​ക്ക് മു​ള​ങ്കൂട്ടം ഒ​ടി​ഞ്ഞു വീ​ണു​; യാ​ത്ര​ക്കാ​ര്‍ ബുദ്ധിമുട്ടിൽ‍
Wednesday, July 30, 2025 6:30 AM IST
കു​ണ്ട​റ: പ​ള്ളി​മു​ക്കി​ല്‍ റോ​ഡി​ലേ​ക്കു മു​ള​ങ്കൂട്ടം ഒ​ടി​ഞ്ഞു വീ​ണു​കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ബുദ്ധിമുട്ടി​ലാ​ക്കു​ന്നു.

പ​ള്ളി​മു​ക്ക് റെ​യി​ല്‍​വേ ക്രോ​സ് മു​ത​ല്‍ ഈ​സ്റ്റ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍​വ​രെ​യു​ള്ള സ​മാ​ന്ത​ര റോ​ഡി െന്‍റ മ​ധ്യ​ഭാ​ഗ​ത്തു ക​ലു​ങ്കി​നോ​ടു ചേ​ര്‍​ന്നു​ള്ള റോ​ഡി​ലേ​ക്കാ​ണ് മു​ള​ങ്ക​മ്പു​ക​ള്‍ ഒ​ടി​ഞ്ഞു​വീ​ണി​രി​ക്കു​ന്ന​ത്.

ഈ ​മു​ള​ങ്കമ്പു​ക​ള്‍ ഒ​ടി​ഞ്ഞു​വീ​ണിട്ട് ഒ​രാ​ഴ്ച​യോ​ള​മാ​യി . സെന്‍റ്കു​ര്യാ​ക്കോ​സ് എ​ല്‍​പി​എ​സ്, എം​ജി ഡി​എ​ച്ച്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് ആ​ന്‍​ഡ് ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു നൂ​റു​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലും കാ​ല്‍​ന​ട​യാ​ത്ര​യാ​യും പോകുന്നത്.

ഇ​തു കൂ​ടാ​തെ ട്രെ​യി​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന അ​നേ​കം ജോ​ലി​ക്കാ​രും മ​റ്റു​യാ​ത്ര​ക്കാ​രും ഓ​ഫീ​സി​ലേ​ക്കും മാ​ര്‍​ക്ക​റ്റി​ലേ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കും പോ​കാ​നു​ള്ള ഏ​ക മാ​ര്‍​ഗ​വും ഇ​താ​ണ്.

ഇ​തെ​ല്ലാം ഇ​വി​ടെ കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യാ​യെ​ങ്കി​ലും അ​ധി​കാ​രി​ക​ള്‍ മാ​ത്രം ക​ണ്ട​താ​യി ന​ടി​ക്കു​ന്നി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തു നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.