റവന്യു ഭൂമിയിൽ നിന്ന ലക്ഷക്കണക്കിന് രൂപ വില വരുന്ന മരങ്ങൾ മുറിച്ചു കടത്തി
Thursday, July 31, 2025 6:20 AM IST
പ​ട്ടാ​ഴി : സ്വ​കാ​ര്യ​വ്യ​ക്തി റ​വ​ന്യു​ഭൂ​മി​യി​ൽ നി​ന്ന തേ​ക്കു​മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി.​പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. കാ​ട്ടാ​മ​ല കു​ള​പ്പാ​റ ഭാ​ഗ​ത്താ​ണ് സം​ഭ​വം. പാ​റ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​മാ​യ സ്ഥ​ല​ത്തു നി​ന്നാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യി​ട്ടു​ള്ള​ത്.

മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ നി​ന്ന് മ​ര​ങ്ങ​ൾ മു​റി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സ്വ​കാ​ര്യ​വ്യ​ക്തി ത​ന്‍റെപു​ര​യി​ട​ത്തി​ൽ നി​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​തോ​ടൊ​പ്പം റ​വ​ന്യു ഭൂ​മി​യി​ലെ മ​ര​ങ്ങ​ളും ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. റ​വ​ന്യു അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം തു​ട​ക്ക​ത്തി​ൽ അ​റി​ഞ്ഞി​ട്ടും മൗ​നം പാ​ലി​ച്ച​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

മു​റി​ച്ചു മാ​റ്റി​യ വ​ൻ​മ​ര​ങ്ങ​ളു​ടെ കു​റ്റി​ക​ൾ മ​ണ്ണി​ട്ട് മൂ​ടി​യി​ട്ടു​ണ്ട്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു വ​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സം​ഭ​വം അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​ഞ്ഞ​താ​ണെ​ന്നും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ മൗ​നം പാ​ലി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.