കാ​ണാ​താ​യ നി​ഷാ​ന്തിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, July 30, 2025 11:37 PM IST
പ​ത്ത​നാ​പു​രം : കാ​ണാ​താ​യ നി​ഷാ​ന്തിന്‍റെ മൃ​ത​ദേ​ഹം ക​ല്ല​ട​യാ​റ്റി​ൽ മ​ഞ്ച​ള്ളൂ​ർ മ​ണ​ക്കാ​ട്ട് ക​ട​വി​ൽ നി​ന്നു ക​ണ്ടെ​ത്തി.

പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​ഷാ​ന്തി​നെ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു. തി​ര​ച്ചി​ൽ ന​ട​ത്തി​ വ​രു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ത്ത​നാ​പു​രം നെ​ടും​പ​റ​മ്പി​ൽ വ​ർ​ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്നു​ണ്ട്.