ചവറ : ഛത്തീസ്ഗഡിൽ മത പരിവർത്തനവും മനുഷ്യ കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾക്ക് പിന്തുണ നൽകി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യൂഡിഎഫ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐ എൻ ടി യുസി ചവറ റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ മതന്യുനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാർ തയാർ ആകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം ചെയർമാൻ ഡി. കെ .അനിൽകുമാർ അധ്യക്ഷനായി . ബിജു കുമാർ, ദിലീപ് കൊട്ടാരം, കെ.ആർ. രവി,പ്രഭാകരൻ പിള്ള, മീനാക്ഷി, സോമരാജൻ, ടൈറ്റസ്, ഉണ്ണികൃഷ്ണൻ, മധു പുതുമന, എന്നിവർ പ്രസംഗിച്ചു.
കൊല്ലം : കള്ളക്കേസ് ചുമത്തി കന്യാസ്ത്രീകളെ തുറങ്കിലടച്ച നടപടിക്കെതിരെ വോയിസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബിജെപി സർക്കാരിന്റെ കിരാതമുഖം ജനത്തിനു മുൻപിൽ വെളിവായ നീതിരഹിതമായ നടപടിയാണ് കന്യാസ്തീകളുടെ അറസ്റ്റിലൂടെ വെളിവാകുന്നതെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു അഡ്വ. ബിന്ദു ക്രിഷ്ണ അഭിപ്രായപ്പെട്ടു .
വോയിസ് പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് ജെ നെറ്റൊ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. കൈപ്പുഴ റാം മോഹൻ, എൻ.എസ് . വിജയൻ, നയാസ് മുഹമ്മദ് ഷൈല, കെ. ജോൺ, കുരീപ്പുഴ യ ഹിയ, ജോർജ് എഫ്സേവ്യർ, അഡ്വ. എമേഴ്സൺ, ഹാരിസൺ നീണ്ടകര, തങ്കശേരി സാംസൺ,നെറോണ എന്നിവർ പ്രസംഗിച്ചു.
കൊല്ലം: ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ട സന്യാസിനികളെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ ഇടവകയിലെ വിശ്വാസികളും കെഎൽസിഎ, കെ സി വൈ എം എന്നിവർ സംയുക്തമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന സന്യാസിനെകളെ വിട്ടയക്കണമെന്നും ഭാരതത്തിൽ വർധിച്ച് വരുന്ന ക്രൈസ്തവവേട്ടകൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. ജോനകപ്പുറത്ത് നിന്ന് ആരംഭിച്ച പ്രകടനം പോർട്ടിന് മുൻപിൽ സമാപിച്ചു.
തുടർന്ന് കെ എൽ സി എ പ്രസിഡന്റ് വി. പങ്ക്രാസിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനം കേരളാ കാത്തലിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
കെഎൽസി എ സംസ്ഥാന വൈസ് പ്രസിഡന്റ് വിൻസി ബൈജു, അജിതാ ഷാജി, സുനിൽ ജോസഫ്,ടി. ജെയിംസ്, ജോൺസൺ, ജെസി ജോൺ, ഡാർവിൻ, ഡിനോ, ജയ ടെറി, ഷീജ, ജയ ജോസഫ് എന്നിവർ പ്രസംഗിച്ചു.