ക​ല​യ​പു​രം സെ​ന്‍റ് മേ​രീസ് പ​ള്ളി​യി​ൽ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ
Saturday, August 2, 2025 6:11 AM IST
കൊ​ട്ടാ​ര​ക്ക​ര : ക​ല​യ​പു​രം സെ​ന്‍റ് മേ​രീസ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വിന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങി 15ന് ​സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർഥനയ്ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ജ​യിം​സ് പാ​റ​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റും. ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം കൊ​ട്ടാ​ര​ക്ക​ര വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ജോ​സ് ക​ട​കംപ​ള്ളി കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം കൊ​ട്ടാ​ര​ക്ക​ര വൈ​ദി​ക ജി​ല്ലാ വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്‌ടർ ഫാ. ​ജോ​ഷ്വാ പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യാ പ്രാ​ർഥ​ന, മാ​ർ ഈ​വാ​നി​യോ​സ് സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു പാ​റ​യ്ക്ക​ൽ ഒ​ഐസി ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 11ന് ​വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ക​ല​യ​പു​രം ദൈ​വ​മാ​ത മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​ജീ​വ​ൻ ഡാ​നി​യേ​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

കൊ​ട്ടി​യം ക​പ്യൂ​ച്യൻ ആ​ശ്ര​മ​ത്തി​ലെ ഫാ. ​ബെ​ർ​ണാ​ഡ് വ​ർ​ഗീ​സ് ഒഎ​ഫ്എം ​ന​വീ​ക​ര​ണ ധ്യാ​നം ന​യി​ക്കും. 12ന് ​വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യ​ാ പ്രാ ർ​ഥ​ന കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ സെ​ന്‍റ് മേ​രി​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത് കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ധ്യാ​നം.

14ന് ​വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യ​പ്രാ​ർഥ​ന, മൈ​ല​പ്ര മൗ​ണ്ട് ബ​ഥനി ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ ​ഫെ​ലി​ക്സ് തോ​ണ്ട​ലി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ റാ​സ. 15ന് ​അ​ഞ്ചി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​നയ്​ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​താധ്യ​ക്ഷ​ൻ ഡോ. ​സാമു​വൽ​ മാ​ർ ഐറേനി​യോ​സ് മെ​ത്രോ​പ്പോ​ലീത്ത മു​ഖ്യകാ​ർ​മിക​ത്വം വ​ഹി​ക്കും. ഫാ. ജ​യിം​സ് പാ​റ​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​വും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​മ്പ്.