ക​ന്യാ​സ്ത്രീ​ക​ളെ നി​രു​പാ​ധി​കം വി​ട്ട​യ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് - എം
Saturday, August 2, 2025 6:21 AM IST
കു​ള​ത്തൂ​പ്പു​ഴ : ഛത്തീ​സ്ഗഡി​ൽ കേ​സി​ൽ കു​ടു​ക്കി അ​കാ​ര​ണ​മാ​യി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ക​ന്യാ​സ്ത്രീ​ക​ളെ നി​രു​പാ​ധി​കം വി​ട്ട​യ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​കു​ള​ത്തൂ​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി അം​ഗം അ​ഡ്വ.ര​ഞ്ജി​ത് തോ​മ​സ്, വ​നി​താ കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​നി ടോം, ​ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി അം​ഗം കു​ള​ത്തൂ​പ്പു​ഴ​ ഷാ​ജ​ഹാ​ൻ, മു​ഹ​മ്മ​ദ് ഇ​ല്ല്യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.