യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു
Saturday, August 2, 2025 12:07 AM IST
കൊ​ല്ലം : അ​ഞ്ചാ​ലും​മൂ​ട് താ​ന്നി​ക്ക​മു​ക്കി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി. താ​ന്നി​ക്ക​മു​ക്ക് ഷാ​ന​വാ​സ് മ​ൻ​സി​ലി​ൽ വീ​ട്ടു​ജോ​ലി​ക്ക് നി​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ രേ​വ​തി (39) എ​ന്ന ര​തി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി ഭ​ർ​ത്താ​വ് ജി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

രാ​ത്രി പത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. രേ​വ​തി​യെ കാ​ണാ​നെ​ത്തി​യ ജി​നു മ​തി​ൽ ചാ​ടി ക​ട​ന്നാ​ണ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ ശേ​ഷം ര​ക്ഷ​പെട്ട പ്ര​തി​യെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു രേ​വ​തി​യു​ടേ​തും ജി​നു​വി​ േ​ ന്‍റതും. രേ​വ​തി​യു​ടെ മൃ​ത​ദേ​ഹം കൊ​ല്ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.