ശാ​സ്താം​കോ​ട്ട ത​ടാ​കം മ​ലി​ന​പ്പെ​ടു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി
Friday, August 1, 2025 6:17 AM IST
കൊല്ലം: ശാ​സ്താം​കോ​ട്ട ത​ടാ​ക​ പ​രി​ധി​യി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ അ​ന​ധി​കൃ​ത ഖ​ന​ന​വും മ​ണ​ലൂ​റ്റും പ​ടി​ഞ്ഞാ​റേ ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി വി​ല്ലേ​ജു​ക​ളി​ലെ മു​ഴു​വ​ന്‍ ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ണ​ലൂ​റ്റും ഒ​ക്‌​ടോ​ബ​ര്‍ 26 വ​രെ നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എഡി​എം ജി.​നി​ര്‍​മല്‍​കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​മ്പ​ത്, 10,11,12,19 എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ ത​ടാ​ക​വും വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളും സം​ര​ക്ഷി​ത മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചു. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. റ​വ​ന്യൂ, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്, ജി​യോ​ള​ജി, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് എ​ന്നീ വ​കു​പ്പു​ക​ള്‍​ക്ക് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

വി​വി​ധ സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യം കാ​യ​ലി​ലേ​ക്ക് എ​ത്തു​ന്ന​തും ജ​ലം മ​ലീ​മ​സ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ത​ട​യും. സിആ​ര്‍പിസി 144 വ​കു​പ്പി​ന്‍റെ ര​ണ്ടാം ഉ​പ​വ​കു​പ്പ്, കേ​ര​ള ന​ദീ​തീ​ര സം​ര​ക്ഷ​ണ​വും മ​ണ​ല്‍​വാ​ര​ല്‍ നി​യ​ന്ത്ര​ണ​വും ച​ട്ട​ങ്ങ​ള്‍ 2002, കെഎംഎം ​സി റൂ​ള്‍​സ് എ​ന്നി​വ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.