പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​യെന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​തം: ബി​നോ​യ് വി​ശ്വം
Saturday, August 2, 2025 6:21 AM IST
കൊ​ല്ലം: ക​മ്യു​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് ആ​രും രാ​ജി​വ​ച്ച് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് കു​റ​ച്ചുപേ​ര്‍ രാ​ജി​വ​ച്ചു എ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. സി​പി​ഐ കൊ​ല്ലം ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വം.

എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ന്‍ ശ​ക്തി​യു​ള്ള പാ​ര്‍​ട്ടി​യാ​ണി​ത്. പ​ത്ര​ങ്ങ​ള്‍ വ​ഴി​യ​ല്ല പാ​ര്‍​ട്ടി​യി​ലെ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത്. ക​മ്യു​ണി​സ്റ്റ് മൂ​ല്യ​ബോ​ധം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണം. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി​ക്കൊ​ടു​ക്കു​ന്ന​ത് ക​മ്യു​ണി​സ്റ്റ് രീ​തി​യ​ല്ല.

അ​ങ്ങ​നെ​യു​ള്ള​വ​ര്‍ ന​മ്മു​ടെ ശ​ത്രു​ക്ക​ളാ​ണ്. മാ​ധ്യ​മ​ങ്ങ​ളു​ടെ പ്രീ​തി​ക്കു​വേ​ണ്ടി അ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ​രാ​ണ്. അ​ത്ത​ര​ക്കാ​രെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക ത​ന്നെ വേ​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.