കുളത്തൂപ്പുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന
Friday, August 1, 2025 6:17 AM IST
കു​ള​ത്തു​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ ​പ​ഞ്ചാ​യ​ത്ത്, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ം എന്നിവയുടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തൂ​പ്പു​ഴ​യി​ലെ കോ​ഴി ക​ട​ക​ൾ മ​റ്റു വ്യാ​പാ​ര​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും അ​ന​ധി​കൃ​ത​മാ​യും ന​ട​ത്തി​വ​ന്ന ത​ട്ടു​ക​ട താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. ഹെ​ൽ​ത്ത് കാ​ർ​ഡ് ,സാ​നി​റ്റ​റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് എ​ന്നി​വ ഇ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കി. ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ എ​ത്ര​യും വേ​ഗം ഹെ​ൽ​ത്ത് കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​.നി​സ ബ​ഷീ​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി .​ആ​ർ. അ​രു​ൺ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.ഷൈ​ജു, ബി. ​സു​ന​ജ് , ഒ.​സോ​ന, എ​പ്പി​ടെ​മി​യോ​ള​ജി​സ്റ്റ് എ​സ്. ഐ​ശ്വ​ര്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.