നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് മ​ത്സ്യബ​ന്ധന ബോ​ട്ട് മു​ങ്ങി
Saturday, August 2, 2025 6:21 AM IST
ച​വ​റ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ പോ​യ ബോ​ട്ട് നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് മു​ങ്ങി 12 തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. പു​ല​ർ​ച്ചെ 4.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി രാ​ജു വ​ല്ലാ​രി​യാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള ബോ​ട്ടാ​ണ് മ​റി​ഞ്ഞ​ത്. അ​ഴി​മു​ഖം ക​ട​ന്ന് മു​ന്നോ​ട്ട് പോ​കു​ന്ന സ​മ​യ​ത്ത് എ​ൻ​ജി​ൻ ഓ​ഫാ​യ തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​തി​നെ തു​ട​ർ​ന്ന് ബോ​ട്ട് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ് പാ​റ​യി​ടു​ക്കി​ൽ​പ്പെ​ട്ടു. ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഗോ​കു​ൽ​ദാ​സ് (40), കി​ര​ൺ ദാ​സ് (21), ത​പൂ​ർ ദാ​സ് (30), ദീ​പ​ക് രാ​ജ് (45), മോ​ഹ​ൻ (27), രാം ​ദാ​സ് (40), ജോ​സ് (49), കു​മാ​ർ (46) ന​ര​സിം​ഹ മ​ല്ലു (39), വൈ​ശാ​ഖ​ൻ (41), സീ​തം ദാ​സ് (31), വി​ജ​യ​കു​മാ​ർ (47) എ​ന്നി​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.