ടോ​റ​സ് ലോ​റി ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം
Friday, August 1, 2025 4:19 AM IST
മൂ​വാ​റ്റു​പു​ഴ: ക​രി​ങ്ക​ല്ല് ക​യ​റ്റി​വ​ന്ന ടോ​റ​സ് ലോ​റി ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. വെ​ള്ളൂ​ര്‍​ക്കു​ന്നം തൃ​ക്ക മാ​രി​യി​ല്‍ കെ.​എ​ന്‍. ജ​യ​നാ(​റി​ട്ട. സ​ബ് ര​ജി​സ്ട്രാ​ര്‍-67)​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മൂ​വാ​റ്റു​പു​ഴ നെ​ഹ്‌​റു പാ​ര്‍​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ച്ചേ​രി​ത്താ​ഴ​ത്ത് നി​ന്ന് വെ​ള്ളൂ​ര്‍​ക്കു​ന്ന​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ജ​യ​ന്‍.

പി​ന്നാ​ലെ എ​ത്തി​യ ടോ​റ​സ് ലോ​റി സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഹാ​ൻ​ഡി​ലി​ല്‍ ത​ട്ടി സ്‌​കൂ​ട്ട​ര്‍ മ​റി​യു​ക​യും ലോ​റി​ക്ക് അ​ടി​യി​ല്‍​പ്പെ​ട്ട ജ​യ​ന്‍റെ ത​ല​യി​ലൂ​ടെ പി​ന്‍​ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ജ​യ​ന്‍ ത​ത്ക്ഷ​ണം മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.

സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: എ​ന്‍. ഹേ​മ (മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ അ​ശു​പ​ത്രി മു​ന്‍ ജീ​വ​ന​ക്കാ​രി). മ​ക്ക​ള്‍: യ​മു​ന, വി​ജ​യ് (ഇ​രു​വ​രും കാ​ന​ഡ), അ​ഞ്ജ​ന (ഡ​ല്‍​ഹി).