പി​റ​വ​ത്ത് ര​ണ്ട് റോ​ഡു​ക​ൾ​ക്ക് അ​ഞ്ച​ര​ക്കോ​ടി അ​നു​വ​ദി​ച്ചു
Wednesday, July 30, 2025 4:36 AM IST
പി​റ​വം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മു​ന്തി - മീ​മ്പാ​റ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 4.50 കോ​ടി രൂ​പ​യു​ടേ​യും പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ പാ​മ്പാ​ക്കു​ട - കി​ഴു​മു​റി റോ​ഡി​ന്‍റെ പൂ​ർ​ത്തി​യാ​ക്കാ​ത്ത ഭാ​ഗം ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ 1.5 കോ​ടി രൂ​പ​യു​ടേ​യും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​റി​യി​ച്ചു.

11 വ​ർ​ഷം മു​ന്പ് ന​വീ​ക​രി​ച്ച മ​ണീ​ട് - ആ​ന​മു​ന്തി - മീ​മ്പാ​റ റോ​ഡാ​ണ് ഇ​പ്പോ​ൾ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ക്കു​ന്ന​ത്. പാ​മ്പാ​ക്കു​ട - കി​ഴു​മു​റി റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ന​വീ​ക​രി​ക്കാ​നു​ള്ള തു​ക​യാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന​ത്.

അ​തോ​ടൊ​പ്പം പു​ളി​ക്ക​മാ​ലി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി 1.50 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. ന​വ​കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ച നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.