ക​ട​ൽ​ക്ഷോ​ഭം നാ​യ​ര​മ്പ​ല​ത്ത് ത​ക​ർ​ന്ന​ത് മൂ​ന്നു കി​ലോ​മീ​റ്റ​ർ ക​ട​ൽ ഭി​ത്തി
Tuesday, July 29, 2025 3:35 AM IST
വൈ​പ്പി​ൻ: കാ​ല​വ​ർ​ഷം പാ​തി​വ​ഴി​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും നാ​യ​ര​മ്പ​ലം പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് മൂ​ന്നു​ കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ക​ട​ൽ ഭി​ത്തി ത​ക​ർ​ന്നു. ഇ​ത് തീ​ര​ത്തി​ന് വ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി ജി​യോ ബാ​ഗു​ക​ൾ നി​ര​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ടെ​ട്രാ പോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സി.​സി. സി​ജി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ ഹാ​ച്ച​റി​ക്ക് വ​ട​ക്ക് വ​ശം ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്ന മ​ണ​ൽ​വാ​ട നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത്‌ പു​ന​ർ​നി​ർ​മി​ച്ച​താ​യും പ​ഞ്ചാ​യ​ത്തംഗം അ​റി​യി​ച്ചു.