തിരുമാറാടി: പ്ലസ് ടു പഠനം കഴിഞ്ഞിറങ്ങുന്ന കുട്ടികളെ ഏതെങ്കിലും തൊഴിൽ മേഖലയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്ന തരത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണം ഹയർ സെക്കൻഡറി മേഖലയിൽ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
തിരുമാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മന്ദിര ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണത്തിന് സഹായ തുക മൂന്ന് കോടിയാക്കി ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പ്രകൃതിക്ഷോഭത്തിൽ കേടുപാടു സംഭവിച്ച ജില്ല പഞ്ചായത്ത് നിർമിച്ചിട്ടുള്ള ഓഡിറ്റോറിയം അടിയന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു. അടിയന്തരമായി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം അറ്റകുറ്റപ്പണികൾക്ക് 20 ലക്ഷം അത്യാവശ്യമാണ്. 10 ലക്ഷമാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും പിടിഎയും മന്ത്രിക്കും എംഎൽഎക്കും ജില്ലാ പഞ്ചായത്തിലും നിവേദനങ്ങൾ നൽകി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ സനിൽ, ഉല്ലാസ് തോമസ്, ശാരദ മോഹൻ, സ്മിത എൽദോസ്, സി.ടി. ശശി, സിബി ജോർജ്, ലളിതാ വിജയൻ, കുഞ്ഞുമോൻ ഫിലിപ്പ്, സന്ധ്യമോൾ പ്രകാശ്, എം.എം. ജോർജ്, സാജു ജോണ്, അനിത ബേബി, രമ എം. കൈമൾ, സി.വി ജോയ്, ആലീസ് ബിനു, കെ.കെ. രാജ്കുമാർ, എം.സി. അജി, സുബിൻ പോൾ, സജീവ് പുരുഷോത്തമൻ, നൈജ സി. നായർ, സി.കെ. ഷക്കീർ, റോണി മാത്യു, ബബിത പ്രഭ, ടി.എ രാജൻ, ബിനോയി കള്ളാട്ടുകുഴി, വി.കെ. തങ്കമണി, അനുഗ്രഹ ബിനു തുടങ്ങിയവർ പ്രസംഗിച്ചു.