കേ​ര​ള പോ​ലീ​സ് അ​സോ. തെ​ര​ഞ്ഞെ​ടു​പ്പ്: ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന് വി​ജ​യം
Tuesday, July 29, 2025 3:34 AM IST
കൊ​ച്ചി: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​പി​എ) കൊ​ച്ചി സി​റ്റി ജി​ല്ലാ ക​മ്മി​റ്റി യൂ​ണി​റ്റ് ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന് വ​ന്‍ വി​ജ​യം. ആ​കെ​യു​ള്ള 82ല്‍ 77 ​സീ​റ്റി​ലും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി നേ​തൃ​ത്വം ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക​വി​ഭാ​ഗം പ്ര​തി​നി​ധി​ക​ള്‍ വി​ജ​യി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രം ന​ട​ന്ന 19ല്‍ 14 ​സീ​റ്റി​ലും ഔ​ദ്യോ​ഗി​ക വി​ഭാ​ഗം പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​കെ​യു​ള്ള 82 സീ​റ്റു​ക​ളി​ല്‍ 63 എ​ണ്ണ​ത്തി​ലും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക വി​ഭാ​ഗം പ്ര​തി​നി​ധി​ക​ള്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലെ എ​ല്ലാ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും വീ​ണ്ടും ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ലെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. ദീ​പു-​പ്ര​സി​ഡ​ന്‍റ്, വി​നോ​ദ് പി. ​വ​ര്‍​ഗീ​സ്-​സെ​ക്ര​ട്ട​റി, പി.​പി.​വി​നീ​ഷ് -വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​പി. നി​ഷാ​ന്ത് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വ​രു​ണ്‍ കൃ​ഷ്ണ-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.