അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്പിച്ചു; നാലുപേർ അറസ്റ്റിൽ
Saturday, August 2, 2025 4:37 AM IST
അ​രൂ​ർ:​അ​രൂ​രി​ൽ വീ​ട്ടി​ൽ​ക​യ​റി അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച നാ​ലു പേ​രെ അ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഡി​ൽ കി​ഴ​ക്കേ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ ഭാ​ര്യ ര​മ​ണി(62) മ​ക​ൻ രാ​കേ​ഷ് (34)എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.​ഇ​രു​വ​രെ​യും എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രൂ​ർ ക​റു​ക​പ്പ​ള്ളി റോ​ബി​ൻ ജെ​യിം​സ്(18) കാ​വ​ലി​ങ്ക​ൽ വി​വേ​ക്(26) പോ​ളാ​ട്ട് നി​ക​ർ​ത്തി​ൽ ആ​ഷി​ക് മ​ധു (22), കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ വെ​ണ്ണ​ല​ശേ​രി ക​ള​ത്തി​ൽ ജീ​വ​ൻ (23)എ​ന്നി​വ​രെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ഗീ​തു മോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്ചെ‌‌‌​യ്തു.

ക​ഴി​ഞ്ഞ ​മാ​സം 20ന് ​പ്ര​തി​യാ​യ റോ​ബി​ൻ ജെ​യിം​സി​നെ രാ​കേ​ഷും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് അ​രൂ​ർ ശ്മ​ശാ​നം റോ​ഡി​ൽ വ​ച്ച് മ​ർ​ദി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ അ​രൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് റോ​ബി​നും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.​

കേ​സി​ൽ ര​ണ്ടു പേ​രെ​കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.