പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പാ​ട്ടോ​ല​യി​ൽ എം​സി​എ​ഫ് കെ​ട്ടി​ട​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
Saturday, August 2, 2025 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2024- 25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ട്ടോ​ല​യി​ൽ നി​ർ​മി​ക്കു​ന്ന എം​സി​എ​ഫ് (മെ​റ്റീ​രി​യ​ൽ ക​ള​ക്്ഷ​ൻ ഫെ​സി​ലി​റ്റി) കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന ടീ​ച്ച​ർ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ 2,284,000 രൂ​പ വ​ക​യി​രു​ത്തി​യാ​ണ് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ഷ, എ​ഇ ടി​ന്‍റു, ഓ​വ​ർ​സി​യ​ർ മ​നു, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ​സോം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.