നെ​ല്ലി​യാ​മ്പ​തി​യി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി
Saturday, August 2, 2025 12:51 AM IST
നെ​ല്ലി​യാ​മ്പ​തി: മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​മ്പ​തി​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ​ഓ​ഫീ​സ​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​ര​വും മ​ഴ​ക്കാ​ല​രോ​ഗ ​പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യും മു​ഴു​വ​ൻ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.

നെ​ല്ലി​യാ​മ്പ​തി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജെ. ​ആ​രോ​ഗ്യം ജോ​യ്സ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലോ​റി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

നെ​ല്ലി​യാ​മ്പ​തി​യി​ലെ പാ​ട​ഗി​രി, തൊ​ട്ടേ​ക്കാ​ട്, രാ​ജാ​ക്കാ​ട്, പു​ല്ലാ​ല, ഓ​റി​യ​ന്‍റ​ൽ, ലി​ല്ലി, നൂ​റ​ടി, പോ​ത്തു​പാ​റ, മീ​ര​ഫ്ലോ​റ, കൂ​നം​പാ​ലം, ഏ​ലം സ്റ്റോ​ർ, തേ​നി​പാ​ടി, കൈ​കാ​ട്ടി, ഓ​റ​ഞ്ച് ഫാം, ​പു​ല​യം​പാ​റ, ഊ​ത്തു​ക്കു​ഴി, സീ​താ​ർ​കു​ണ്ട്, കോ​ട്ട​യ​ങ്ങാ​ട്, ച​ന്ദ്രാ​മ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബി. ​അ​ഫ്സ​ൽ, എ​സ്. ശ​ര​ൺ​റാം, വോ​ള​ന്‍റി​യ​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ പു​ല്ലു​കാ​ട്, പ്ര​തീ​പ് രാ​ജാ​ക്കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യ​ത്.