ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു
Friday, August 1, 2025 5:30 AM IST
നാ​ദാ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ താ​ഴു​ക​യും കി​ണ​റി​നോ​ട് ചേ​ർ​ന്ന വീ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കി​ണ​റ്റി​ൽ പ​തി​ക്കു​ക​യും ചെ​യ്തു.

ന​രി​ക്കാ​ട്ടേ​രി​യി​ലെ മ​ല​യി​ൽ പ്ര​മോ​ദി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​റും, കു​ളി​മു​റി അ​ടു​ക്ക​ള ഭാ​ഗം എ​ന്നി​വ​യാ​ണ് ത​ക​ർ​ന്ന​ത്.

ക​ല്ലാ​ച്ചി​യി​ൽ ചെ​റു​കി​ട ക​ച്ച​വ​ടം ചെ​യ്യു​ന്ന പ്ര​മോ​ദി​ന് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. കി​ണ​ർ പൂ​ർ​ണ​മാ​യും മ​ണ്ണി​നി​ട​യി​ലേ​ക്ക് താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ൽ പൂ​ർ​ണ്ണ​മാ​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.