ബ​ഡീ​സ് മീ​റ്റ് ര​ണ്ടി​ന്
Friday, August 1, 2025 5:30 AM IST
കോ​ഴി​ക്കോ​ട് : അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ ത​ണ​ല്‍ ബ​ഡീ​സ് മീ​റ്റ് ഭി​ന്ന​ശേ​ഷി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

ര​ണ്ടി​ന് രാ​വി​ലെ 10:30 ന് ​പ​ന്തീ​ര​ങ്കാ​വ് ഓ​ക്‌​സ്ഫോ​ഡ് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി എം.​കെ രാ​ഘ​വ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സി​ങ് പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.​

മ​ലാ​പ​റ​മ്പ് ത​ണ​ല്‍ സ്‌​കൂ​ള്‍ ഫോ​ര്‍ ഡി​ഫ​റെ​ന്റ​ലി ഏ​ബി​ള്‍​ഡി​ലെ കു​ട്ടി​ക​ളും പ​ന്തീ​ര​ങ്കാ​വ് ഓ​ക്‌​സ്‌​ഫോ​ര്‍​ഡ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും ത​മ്മി​ല്‍ സൗ​ഹൃ​ദ​വും ഉ​ള്‍​ച്ചേ​ര​ലും വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ത​ണ​ലി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'ചാ​മ്പ​ക്ക' എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും. ബൈ​ജു ആ​യ​ട​ത്തി​ല്‍, സു​ബൈ​ര്‍ മ​ണ​ലൊ​ടി, അ​ലീ​ന വ​ര്‍​ഗീ​സ്,എ​ന്നി​വ​ര്‍ വ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.